ന്യൂഡൽഹി: ദോഹ എയർപോർട്ടിൽ ഇന്ത്യരൂപ ഉപയോഗിക്കാനായതിൽ അഭിമാനമുണ്ടെന്ന് ബോളിവുഡ് ഗായകൻ മിക സിംഗ്. അതിശയകരമായ മാറ്റത്തിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയും പറഞ്ഞു. പണം ഉപയോഗിക്കുന്നതിന്റെ വീഡിയോ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
‘ നമസ്കാരം, ഞാനിപ്പോൾ ദോഹ എയർപോർട്ടിൽ ലൂയിസ് വിട്ടൺ സ്റ്റോറിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി. ഏത് റെസ്റ്റോറന്റിലും നിങ്ങൾക്ക് രൂപ ഉപയോഗിക്കാം. അത് അതിശയകരമല്ലേ? നമ്മുടെ പണം ഡോളർ പോലെ ഉപയോഗിക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയതിന് നരേന്ദ്ര മോദിക്ക് ഒരു വലിയ സല്യൂട്ടെന്നാണ് ഗായകൻ പറയുന്നത്.
ഇന്ത്യൻ കറൻസി ഉപയോഗിച്ച് നമുക്ക് ഷോപ്പിംഗ് നടത്താം എന്നത് വളരെ അഭിമാനകരമായ നിമിഷമാണ്. ഇന്ത്യൻ കറൻസി ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം. മോദി ജിക്ക് നന്ദി. നിങ്ങൾക്ക് സല്യൂട്ട്. നിങ്ങൾ കാരണം, ഈ ഇന്ത്യൻ കറൻസി ഖത്തറിൽ സ്വീകരിക്കുന്നത് പോലെ ലോകം മുഴുവൻ സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം കുറിച്ചു. ഗായകന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post