ഡല്‍ഹി: ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ ഭിക്ഷാടകരെ പോലെ ജീവിക്കുകയാണെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം ആനകള്‍ കടുത്ത ദുരിതവും ക്രൂരതകളും അനുഭവിക്കുകയാണ്. പല ക്ഷേത്രങ്ങളിലും കൊടിയ പീഡനങ്ങളേറ്റും യാചകര്‍ക്കു തുല്യമായുമാണ് ആനകള്‍ കഴിയുന്നതെന്നുംമനേക പറഞ്ഞു.
കടുവകളെ പോലെ തന്നെ ആനകള്‍ക്കും പ്രത്യേക നിയമ സംരക്ഷണം വേണമെന്നും മന്ത്രി വ്യക്തമാക്കി.
ആനകള്‍ക്കു വേണ്ടി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കണം. ആനകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മനേക ഗാന്ധി ആരോപിച്ചു.
Discussion about this post