ഡല്‍ഹി: ഭൂരിഭാഗം ഹിന്ദുക്കളും ശാന്തിയും സൗഹാര്‍ദവും ആഗ്രഹിക്കുന്നൂ എന്നതിന്റെ സൂചനയാണ് ബിഹാര്‍ തെരഞ്ഞെടുപ്പുഫലമെന്ന് തിബത്തന്‍ ആത്മീയാചാര്യന് ദലൈലാമ. ഇന്ത്യ മതസഹിഷ്ണുതയുടെ ദേശമായാണ് ലോകമെമ്പാടും അറിയുന്നത്. ഇവിടെയെല്ലാ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യ അക്രമരാഹിത്യത്തിന്റെ ഭൂമിയാണ്, സമാധാനത്തിന്റെയും സമഭാവനയുടെയും വലിയൊരു പാരമ്പര്യം ഈ നാടിനുണ്ട്. അത് നിലനിര്‍ത്താന്‍ ഇവിടത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ബിഹാറില്‍ കണ്ടത്-അദ്ദേഹം പറഞ്ഞു.
സമാധാനം സൃഷ്ടിക്കാനുള്ള സാഹചര്യം ഓരോരുത്തരും വീടുകളില്‍നിന്ന് തുടങ്ങണമെന്നും മതസഹിഷ്ണുത വര്‍ധിപ്പിക്കുകയും ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ഗുണകരമാകുമെന്നുമായിരുന്നു ഭീകരതയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
Discussion about this post