ലയണൽ മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ് രണ്ടാഴ്ച്ചത്തെ സസ്പെൻഷൻ. ഈ കാലയളവിൽ കളിക്കാനോ പരിശീലിക്കാനോ അനുമതിയില്ല. പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ്ബ് അധികൃതർ നിഷേധിച്ചിരുന്നു.
സൗദി ടൂറിസത്തിന്റെ അംബാസിഡറാണ് മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ്ബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി.
Discussion about this post