ബെംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ പാകിസ്താൻ സിന്ദാബാദ് വിളിയും ഇസ്ലാമിക പതാകയും. ബെലഗാവിയിൽ വിജയം ആഘോഷിക്കാൻ എത്തിയവരാണ് പാകിസ്താന് സിന്ദാബാദ് വിളിച്ചത്. മുദ്രാവാക്യം വിളി കേട്ട് പോലീസ് ഇടപെട്ട് താക്കീത് നൽകുകയായിരുന്നു.
Provocative slogans raised in Belagavi… Police watches on as Congress gets ready to form Govt in Karnataka…
From Bhatkal to Belagavi, this is what ‘मोहब्बत की दुकान’ looks like… Congress’s politics of appeasement will rip the social fabric of Karnataka… pic.twitter.com/ZuzTiRrFs7
— Amit Malviya (मोदी का परिवार) (@amitmalviya) May 13, 2023
കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി നിർത്താൻ ഇവർ തയ്യാറായത്. ഇതിന്റെ വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ പങ്കുവെച്ചു. പാകിസ്താൻ സിന്ദാബാദ് വിളിക്കുന്നത് വീഡിയോയിൽ കൃത്യമായി കേൾക്കാം. പോലീസെത്തി താക്കീത് നൽകുന്നതും കാണാം.
നേരത്തെ ഭട്കലിൽ വിജയം ആഘോഷിക്കാൻ ഒരു ടവറിന് മുകളിൽ കയറി പച്ച നിറത്തിൽ ചന്ദ്രക്കല പതിച്ച ഇസ്ലാമിക പതാക വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. മിനി ദുബായ് എന്ന് പോലും വിളിക്കപ്പെടുന്ന മുസ്ലീം ആധിപത്യമുളള സ്ഥലമാണ് ഭട്കൽ. 64 ശതമാനമാണ് ഇവിടെ മുസ്ലീം ജനസംഖ്യ.
ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അതിന്റെ ആഹ്ലാദ പ്രകടനമായിട്ടാണ് നഗരഹൃദയത്തിലെ ചെറിയ സർക്കിളിന് മുകളിൽ കയറി പച്ച പതാക വീശിയത്. സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച കൊടിയും ഒപ്പം ഉണ്ടായിരുന്നു.
Discussion about this post