തിരുവനന്തപുരം: കണ്‍സ്യുമര്‍ ഫെഡ് എം.ഡിയായിരുന്ന ടോമിന് ജെ. തച്ചങ്കരിയ്ക്കെതിരായ നടപടിയ്ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്കി. കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം യോഗം വിളിച്ചതിനാണ് നടപടി.
സഹകരണവകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനാണ് തച്ചങ്കരിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ അദ്ധ്യാപക ഭവനില്‍ നടന്ന യോഗത്തിലാണ് തച്ചങ്കരി സര്‍ക്കാരിനെയും വകുപ്പ് മന്ത്രിയയെയും വിമര്‍ശിച്ചത്. ഇതേ തുടര്‍ന്ന് സി.എന്‍ ബാലകൃഷ്ണന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്കി.
സംഭവം പരിശോധിച്ച് ഡിജിപി ടി.പി സെന്‍കുമാര്‍ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ തുടര്‍നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കിയത്.
Discussion about this post