ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുന്നത്. ഗൂഢാലോചനയടക്കം ആറ് കേസുകൾ സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കും, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം കേന്ദ്രം ധനസഹായം നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.
സ്വതന്ത്ര അന്വേഷണമായിരിക്കും നടത്തുക. അക്രമത്തിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് അക്രമികൾ മോഷ്ടിച്ച ആയുധങ്ങൾ തിരികെ കൊടുത്തില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിക്കും. സമാധാനം പാലിക്കുമെന്ന് മെയ്തി വിഭാഗവും കുക്കി വിഭാഗവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘർഷം ഉണ്ടാക്കിയവരെ വെറുതെ വിടില്ലെന്നും തെറ്റിദ്ധാരണ നീക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്നും അമിത്ഷാ വ്യക്തമാക്കി.
Discussion about this post