കൊല്ലം:റെയിൽ പാളത്തിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. കൊല്ലം – ചെങ്കോട്ട പാതയിലെ പാളത്തിൽ കിടന്നുറങ്ങിയ അച്ചൻകോവിൽ ചെമ്പരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് രക്ഷിച്ചത്.
കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ യുവാവ് ട്രാക്കിൽ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. വേഗം കുറവായിരുന്നതുകൊണ്ട് തീവണ്ടി നിർത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് യുവാവിനെ പാളത്തിൽനിന്നു പിടിച്ചുമാറ്റുകയായിരുന്നു.പോലീസിൻറെ നിർദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. റെജി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു
ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനാൽ ഈ ഭാഗത്ത് തീവണ്ടികൾ വേഗം കുറച്ചുപോകാൻ നിർദേശമുണ്ടായിരുന്നു. ഇതാണ് മെമു നിർത്താൻ ലോക്കോ പൈലറ്റിന് സഹായമായതും
Discussion about this post