മലപ്പുറം; എസ്എഫ്ഐക്കാരുടെ വിജയ രഹസ്യങ്ങൾ തേടി വിദേശ സർവകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ, കെ വിദ്യ, കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, ചിന്ത ജെറോം എന്നിവരുടെ ചിത്രമടക്കം പങ്കുവച്ചാണ് മുൻ വിദ്യാഭ്യാസമന്ത്രിയുടെ പരിഹാസം. ബികോം തോറ്റവന് എംകോം പ്രവേശനവും, പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയവും ലഭിക്കുന്നതുകണ്ട് ലോകോത്തര സർവകലാശാലകൾ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :
ഞെട്ടിത്തരിച്ച് ലോകോത്തര സർവ്വകലാശാലകൾ ! ബി.കോം തോറ്റവന് എം.കോം പ്രവേശനം! പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയം! ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറു മാർക്ക് കിട്ടിയവന് രണ്ടാം സെമസ്റ്ററിൽ വട്ടപ്പൂജ്യം..! പേരിൽ വിദ്യ എന്നുണ്ടെങ്കിൽ ഏതു രേഖ വഴിയും സർക്കാർ ജോലി…! പേരിൽ ചിന്തയെന്നുണ്ടായാൽ ഏതു വാഴക്കുലക്കും ഡോക്ടറേറ്റ്…! SFI ക്കാരുടെ ഈ വിജയരഹസ്യങ്ങൾ തേടി വിദേശ സർവ്വകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നത്.
Discussion about this post