ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനും ഗവർണർ ആർ.എൻ രവിക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവ് അറസ്റ്റിൽ. പാർട്ടി നേതാവ് ശിവാജി കൃഷ്ണമൂർത്തിയാണ് അറസ്റ്റിലായത്. പരാമർശങ്ങളുടെ പേരിൽ ഇയാൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ശിവാജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിഎംകെ അറിയിച്ചു.
തനിക്കെതിരെ ശിവാജി നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെ കുറിച്ച് ഇത്തരം പ്രസ്താവനകൾ ആരെങ്കിലും നടത്തിയാൽ നിങ്ങൾ അംഗീകരിക്കുമോ എന്നായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു.
Discussion about this post