ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഭീകരനെ കണ്ടെത്താനാണ് തിരച്ചിൽ. ഭീകരൻ ഹസാരി എന്ന റിയാസിന്റെ താമസ്ഥലത്താണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
ഹിസ്ബുളിന്റെ സജീവ പ്രവർത്തകനും നിരവധി ഗൂഢാലോചന കേസുകളിൽ പ്രതിയുമാണ് ഹസാരിയെന്ന റിയാസ്. ഹിസ്ബുളിന്റെ കമാൻഡർ കൂടിയാണ് ഇയാൾ. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ താമസിക്കുന്ന റിയാസ് അഹമ്മദിനെ കണ്ടെത്തുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
ഉത്തർപ്രദേശിലെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ കൊടും ഭീകരൻ കമ്രുൺ സമാനും മറ്റുള്ളവരും ഉൾപ്പെടെയുള്ള എച്ച്എം കേഡർമാർ ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.
റിയാസ് അഹമ്മദിനൊപ്പം, എച്ച്എമ്മിന്റെ ജില്ലാ കമാൻഡറുമായ മുഹമ്മദ് അമീൻ എന്ന ജഹാംഗീർ സറൂരി, കിഷ്ത്വാർ ജില്ലയിലെ വനങ്ങളിൽ തീവ്രവാദ റിക്രൂട്ട്മെന്റിനും പരിശീലനത്തിലും ഏർപ്പെട്ടിരുന്നു.
പരിശീലനം പൂർത്തിയാക്കിയ ശേഷം, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ്, അസം, ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താവളങ്ങളും ഒളിത്താവളങ്ങളും സ്ഥാപിക്കാനും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനും ഇവർക്ക് നിർദ്ദേശം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്
Discussion about this post