ന്യൂഡൽഹി: ബെർലിനിൽ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ കോമ്പൗണ്ട് വനിതാ ഫൈനലിൽ ഇന്ത്യയുടെ 17 കാരിയായ അദിതി ഗോപിചന്ദ് സ്വാമി വ്യക്തിഗത സ്വർണം കരസ്ഥമാക്കി. മെക്സിക്കോയുടെ ആൻഡ്രിയ ബെസെറയെ പരാജയപ്പെടുത്തിയാണ് (149-147) അദിതി ലോക ചാമ്പ്യനായത്. ഇന്ത്യയിൽ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ് അദിതി.
കോംപൗണ്ട് വിഭാഗത്തിൽ തന്നെ വനിതകളുടെ ടീം ഇനത്തിലും അദിതി വെള്ളിയാഴ്ച ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയിരുന്നു. പർണീത് കൗർ, ജ്യോതി സുരേഖ വെണ്ണം എന്നിവരോടൊപ്പം ചേർന്നാണ് ടീം ഇനത്തിൽ മത്സരിച്ചത്.
ജൂനിയർ ലോക കിരീടം നേടി രണ്ട് മാസം പിന്നിട്ടപ്പോഴാണ് അദിതി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണത്തിനാണ് വെങ്കല മെഡൽ ലഭിച്ചത്. നിലവിൽ ഒരു സ്വർണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ജ്യോതിക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post