മൂവാറ്റുപുഴ: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരന് സമര്‍പ്പിച്ച ഹര്‍ജിയില്‍ മതിയായ തെളിവുകളില്ലെന്ന് കോടതി കാട്ടിയാണ് ഹര്‍ജി തള്ളിയത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത് പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കം കരിമണല്‍ കമ്പനിയോട് വാങ്ങിയത് കോടികളുടെ മാസിപ്പടിയാണെന്നും വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആയിരുന്നു ആവശ്യം.
Discussion about this post