പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളിയുടെ ഓഫിസ് ആവശ്യപ്പെട്ടു
തിരുവനന്തപുരം. മുന്‍ മുഖ്യമന്ത്രി ആര് ശങ്കറിന്റെ പ്രതിമ അനാഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല, പങ്കെടുക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളിയുടെ ഓഫിസ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘടാകര്‍ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നു. പിന്നീട് വെള്ളാപ്പള്ളിയുടെ ഓഫിസ് മുഖ്യമന്ത്രി പങ്കെടുക്കേണ്ട എന്നറിയിക്കുകയായിരുന്നു. ഫോണിലൂടെയാണ് വെള്ളാപ്പള്ളിയുടെ ഓഫിസ് ഇക്കാര്യം ആവശ്യപ്പെട്ടുെവന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചില കേന്ദ്രങ്ങള്‍ എതിര്‍ക്കുന്നതാണ് മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതിന് കാരണമായത്.ചൊവ്വാഴ്ച കൊല്ലത്താണ് ആര് ശങ്കര്‍ അനുസ്മരണ പ്രതിമ അനാഛാദന ചടങ്ങ്.
മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പ്രതിമാ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് വെളിപ്പെടുത്തമെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ക്ഷണിച്ചിട്ട് ഒഴിവാക്കിയത് അപമാനിക്കലാണ്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയതാരാണെന്ന് വിശദീകരണം നല്‍കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നും ആന്റണി പറഞ്ഞു. സംഭവത്തില്‍ ദു:ഖമുണ്ടെന്നും ആര്.ശങ്കര്‍ പ്രതിമാ അനാഛാദനം വിവാദമാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബി.ജെ.പിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. മുഖ്യമന്ത്രി ആരെന്നതല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമായിരുന്നു. മുഖ്യമന്ത്രിയോട് കാണിച്ചത് ശരിയായ നടപടി അല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തത് അനൗചിത്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിക്ക് പിറകില്‍ ഫാസിസ്റ്റ് ശക്തികളുണ്ടെന്ന് സംശയിക്കുന്നതായും സുധീരന് പറഞ്ഞു.
മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളിക്ക് അധികാരമില്ലെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. ശ്രീനാരയണീയതത്വങ്ങളില് വിശ്വസിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post