മലപ്പുറം : നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരണപ്പെട്ടു. ജിദ്ദയിൽ വച്ചാണ് വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ 42 വയസ്സുകാരൻ മന്‍സൂര്‍ ആണ് മരണപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി ജിദ്ദയില്‍ നിന്നും അദ്ദേഹത്തെ നാട്ടിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ജിദ്ദയിലെ നവോദയയുമായി ബന്ധപ്പെട്ട് സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു മൻസൂർ. മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച 12.30ഓടെയാണ് മരണം സംഭവിച്ചത് . ജൂണ്‍ അവസാനമായിരുന്നു ജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ വെച്ച് മൻസൂറിന് അപകടം പറ്റുന്നത്.
അപകടത്തില്‍ അദ്ദേഹത്തിന്റെ സ്പൈനല്‍ കോഡിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ജിദ്ദയിലെ കിങ് അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പ്രത്യേക എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി ബാലാജി ആശുപത്രിയിലെത്തിച്ചു. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത്.
Discussion about this post