ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുറ്റിവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. കുറ്റിവാളിയെ ഒബ്സര്‍വേഷന്‍ ഹോമില്‍ തന്നെ തുടര്‍ന്നും താമസിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഇതിനായി മനോനിലയടക്കമുള്ള എല്ലാ വശങ്ങളും പരിശോധിയ്ക്കണം. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിയ്ക്കും. രാജ്യത്തെയൊട്ടാകെ ഞെട്ടിക്കുകയും സ്ത്രീകള്ക്കെകിരെയുള്ള ആക്രമങ്ങള്‍ക്കുള്ള നിയമങ്ങള്‍ വരെ പൊളിച്ചെഴുതാന്‍ സര്‍ക്കാറിനെ പ്രേരിപ്പിയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ടയയ്ക്കുന്നത് അപകടകരമാണെന്നു കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി് കോടതിയെ സമീപിച്ചിരുന്നു.
2012 ഡിസംബര്‍ 10ന് നടന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷത്തെ നല്ല നടപ്പിനുള്ള ശിക്ഷയാണ് ലഭിച്ചത്. അടുത്ത മാസം 15ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഒരാഴ്ച മുന്‍പെങ്കിലും വിട്ടയയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Discussion about this post