ഇസ്ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള സിഖ്,ഹിന്ദു തീർത്ഥാടകരുടെ എണ്ണക്കുറവ് പരിഹരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി പാകിസ്താന്റെ കെയർടേക്കർ മതകാര്യമന്ത്രി അനീഖ് അഹമ്മദ്. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു.
പാകിസ്താനും ഇന്ത്യയും തമ്മിലുള്ള കരാർ പ്രകാരം ഓരോവർഷവും ഇന്ത്യയിൽ നിന്നുള്ള 7,500 സിഖ്, 1000 ഹിന്ദു തീർത്ഥാടകർ എന്നിവർക്ക് പാകിസ്താനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാം എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ തീർത്ഥാടകരുടെ എണ്ണം തുലോം കുറവാണ്. കഴിഞ്ഞ വർഷം 5000 ത്തിൽ താഴെ ഇന്ത്യൻ സിഖുകാർ മാത്രമാണ് ബാബ ഗുരുനാക്കിന്റെ ജന്മദിനത്തിനും വൈശാഖി മേളയ്ക്കും പങ്കെടുത്തത്. 300 ൽ താഴെ ഇന്ത്യൻ ഹിന്ദുക്കൾ മാത്രമാണ് പുണ്യസ്ഥലങ്ങൾ സന്ദർശിച്ചത്.
അതിനാൽ തന്നെ പാകിസ്താന്റെ മൃദു പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതിന് മതപരമായ ടൂറിസം വർദ്ധിപ്പിക്കുന്നതിന് വളരെയധികം പ്രവർത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
Discussion about this post