തിരുവനന്തപുരം: നിപ രോഗനിർണ്ണയത്തിന് മൊബൈൽ ലാബ് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ നിന്നെത്തി. ആഭ്യന്തരമന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. നിപ പരിശോധനകൾ കൂടുതലും വേഗത്തിലും നടത്താൻ ഈ മൊബൈൽ ലാബ് സഹായിക്കും.ബി എസ് എൽ ലെവൽ 2 ലാബാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.മൊബൈൽ ലാബിൽ ഒരേ സമയം 96 സാമ്പിളുകൾ വരെ പരിശോധിക്കാൻ ഉള്ള സൗകര്യമുണ്ട്. വൈറൽ എക്സ്ട്രാക്ഷൻ, റിയൽ ടൈം പി സി ആർ, എന്നിവ ഇവിടെ ചെയ്യാൻ സൗകര്യമുണ്ട്.
ഇന്നലെ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ അടിയന്തിരയോഗം ചേർന്നിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ഇരുപത്തിയൊന്നു ദിവസം ഐസോലേഷനിൽ കഴിയണം. പ്രാഥമികസമ്പർക്കപ്പട്ടികയിൽ പെട്ടവർക്ക് നിപ വൈറസ് പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിപ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ തുടർചികിത്സ തീരുമാനിക്കാൻ പ്രത്യേകം മെഡിക്കൽബോർഡ് രൂപീകരിക്കും.
തിരുവനന്തപുരത്തെ തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലാണ് നിലവിൽ നിപ പരിശോധന നടത്താൻ സൗകര്യങ്ങൾ ഉള്ളത്. ഇതു കൂടാതെയാണ് മൊബൈൽ ലാബ് പരിശോധനാ സൗകര്യം കൂടെ എത്തുന്നത്. മൊബൈൽ ലാബ് സൗകര്യം ലഭ്യമാക്കിയതിന് രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിക്ക് മന്ത്രി നന്ദി അറിയിച്ചു.
ആദ്യ പരിശോധനകൾ പൂനെയിലെ വൈറോളജി ലാബിൽ അയച്ച് സ്ഥിരീകരിക്കേണ്ടിവന്നത് വിവാദമായിരുന്നു. തുടർന്നാണ് സർക്കാർ അടിയന്തര സംവിധാനം ഏർപ്പെടുത്തിയത്.
Discussion about this post