തിരുവനന്തപുരം : 2023ലെ സ്മൃതിഗോവിന്ദം പുരസ്കാരം ഡോ. കെ എസ് രാധാകൃഷ്ണന്. വിദ്യാഭ്യാസ വിചക്ഷണനും ആർ.എസ്.എസിന്റെ കേരള സംഘചാലകനുമായിരുന്ന പ്രൊഫ. എം.കെ.ഗോവിന്ദൻ നായരുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണ് സ്മൃതിഗോവിന്ദം. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സനാതനധർമത്തിനും ഭാരതീയ ചിന്തകൾക്കും നൽകിയ സംഭാവനകൾക്കാണ് ഡോ. കെ എസ് രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കുന്നത്.
ഒക്ടോബർ 14-ന് വൈകീട്ട് നാലുമണിക്ക് ആണ് പുരസ്കാര സമർപ്പണ ചടങ്ങ് നടത്തുന്നത്. തട്ടയിൽ എസ്.കെ.വി. യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഡോ. കെ എസ് രാധാകൃഷ്ണന് പുരസ്കാരം സമ്മാനിക്കും. പ്രൊഫ. ഗോവിന്ദൻ നായർ മെമ്മോറിയൽ ഫൗണ്ടേഷനും ചങ്ങവീട്ടിൽ കുടുംബയോഗവും ചേർന്നാണ് പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നത്.
Discussion about this post