ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. തുടർച്ചയായ 35 തവണ മാറ്റിവച്ച ശേഷമാണ് വീണ്ടും ഹർജി ചൊവ്വാഴ്ച പരിഗണിക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് ഹർജി. ഈ മാസം 10 നായിരുന്നു കോടതി ഹർജി പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കുന്നത്. തിരക്കിനെ തുടർന്നായിരുന്നു അന്ന് കോടതി കേസ് മാറ്റിവച്ചത്.
2017 ലാണ് ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി മുൻപാകെ എത്തുന്നത്. കേസിലെ പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ 2017 ൽ ഹൈക്കോടതി കുറ്റവിമുക്തൻ ആക്കിയിരുന്നു. ഇതിനെതിരായ ഹർജിയുൾപ്പെടെയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന് പുറമേ ജസ്റ്റിസ് ദീപാശങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
Discussion about this post