ആലപ്പുഴ : ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധിച്ചത്. ആംബുലന്‍സ് റോഡിന് കുറുകെയിട്ടാണ് പ്രതിഷേധം നടത്തിയത്.
അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലാണ് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചത്. നെല്‍ കര്‍ഷകനായിരുന്ന തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച അദ്ദേഹം ശനിയാഴ്ച പുലർച്ചെയായിരുന്നു മരണപ്പെട്ടത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹവുമായുള്ള ആംബുലന്‍സ് വിലാപയാത്രയോടെ തകഴി ക്ഷേത്രം ജങ്ഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
ആലപ്പുഴയില്‍ ആറുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണ് ഇത്. കർഷകന്റെ ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ് ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദ്.
Discussion about this post