ന്യൂഡൽഹി: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ പൂർവ്വ സ്വത്തുക്കൾ കഴിഞ്ഞ ദിവസമാണ് ലേലം ചെയ്തത്. അഭിഭാഷകനായ അജയ് ശ്രീവാസ്തവയാണ് സ്വത്തുക്കൾ വാങ്ങിയത്. ഇപ്പോഴിതാ താൻ ഭീകരന്റെ സ്വത്തുക്കൾ വാങ്ങാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.ജ്യോതിഷ പ്രകാരം ദാവൂദിന്റെ സ്ഥലത്തിന്റെ സർവേ നമ്പറും ലേലത്തുകയും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്നും അതിനാലാണ് അത് സ്വന്തമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സനാതന ഹിന്ദുവായ താൻ പണ്ഡിറ്റ്ജിയുടെ പാരമ്പര്യമാണ് പിന്തുടരുന്നതെന്നും സനാതന സ്കൂൾ നിർമ്മിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നാല് വസ്തുക്കൾ ലേലത്തിൽ വച്ചിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് വിറ്റുപോയത്. ഇതിൽ 170.98 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൃഷി ഭൂമി രണ്ട് കോടിയിലധികം മുടക്കിയാണ് അജയ് ശ്രീവാസ്തവ ലേലത്തിൽ സ്വന്തമാക്കിയത്. 2020ൽ നടന്ന ലേലത്തിൽ ബംഗ്ലാവ് പിടിച്ചെടുത്തിരുന്നു. 2001ൽ നടന്ന ലേലത്തിലും അജയ് ശ്രീവാസ്തവ പങ്കെടുത്തിരുന്നു.
Discussion about this post