പറ്റ്ന: ഇന്ത്യയിലെ മുസ്ലീങ്ങൾക്കായി പ്രത്യേക രാജ്യം വേണമെന്ന ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് കോളേജ് അദ്ധ്യാപകൻ. ഗോരിയക്കൊതിയിലെ നാരായൺ കോളേജിലെ അദ്ധ്യാപകൻ ആയ ഖുർഷിദ് അലം ആണ് പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഖുർഷിദ് അലം മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പാകിസ്താനോടും, ബംഗ്ലാദേശിനോടും ചേർന്ന് മുസ്ലീങ്ങൾക്കായി പ്രത്യേക രാജ്യം വേണമെന്ന് ആയിരുന്നു അദ്ധ്യാപകന്റെ പരാമർശം. ഇത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപി കോളേജ് അധികൃതർക്ക് നിവേദനം നൽകി. പോലീസിൽ ഉൾപ്പെടെ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മാപ്പ് അപേക്ഷ.
ഫേസ്ബുക്ക് പോസ്റ്റിൽ ക്ഷമ ചോദിക്കുന്നതായി ഖുർഷിദ് പറഞ്ഞു. വിവാദ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം മാപ്പ് പറഞ്ഞിട്ടും ഖുർഷിദിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയാണ്. ഖുർഷിദിനെതിരെ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Discussion about this post