മെക്സിക്കോ : വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിയതോടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്. മെക്സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലാണ് അപകടകരമായ സംഭവം നടന്നത്. ഇയാളെ പോലീസിന് കൈമാറിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
AM672 എന്ന ഫ്ലൈറ്റ് നാല് മണിക്കൂറോളം വൈകിയതാണ് പ്രതിഷേധത്തിന് കാരണം. നാല് മണിക്കൂറോളം വിമാനം വൈകിയതിനാല്‍ യാത്രക്കാര്‍ക്ക് വെന്റിലേഷനും വെള്ളവും ഇല്ലായിരുന്നു. അതേതുടര്ന്ന് യാത്രക്കാരുടെ ബോധം പോവുന്ന സാഹചര്യത്തിലെത്തിയതു കൊണ്ടാണ് യാത്രക്കാരന് ഈ സാഹസീകത തിരഞ്ഞെടുത്തത് എന്ന് സഹയാത്രക്കാര്‍ പറഞ്ഞു.വിമാനത്തിനുള്ളില്‍ കയറിയ യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. വിമാനം വൈകിയ വിവരം യത്രക്കാരോട് അധികൃതര്‍ അറിയിക്കണമായിരുന്നു എന്നും യാത്രക്കാര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെ 8.45-ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികള്‍ കാരണമാണ് വൈകിയത് എന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാഹസിക യാത്രക്കാരന്റെ പേരും വിവരവും പുറത്തുവിട്ടിട്ടില്ല.
Discussion about this post