കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം.തോമസ് ചാഴിക്കാടാനാണ് സ്ഥാനാർത്ഥി. ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെന്ന നിലയിൽ 100% വിജയസാധ്യതയുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. അപ്പുറത്ത് ആര് മത്സരിക്കുന്നുവെന്ന് നോക്കാറില്ല. രാജ്യസഭാ സീറ്റിനും ലോക്സഭാ സിറ്റിനും കേരളാ കോൺഗ്രസിന് അർഹതയുണ്ട്. സിപിഐഎം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി. അതുകൊണ്ടാണ് കോട്ടയം സീറ്റ് തങ്ങൾക്ക് ലഭിച്ചതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
1991ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടർന്ന് സഹോദരനായ തോമസ് ചാഴിക്കാടനെ കെ എം മാണിയാണ് രാഷ്ട്രീയത്തിലിറക്കിയത്. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നിയമസഭാഗമായിരുന്നു തോമസ് ചാഴിക്കാടൻ. 2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളിൽ തോൽവി വരിച്ചു. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കോട്ടയം പാർലമെൻറിൽ സ്ഥാനാർഥിയായി. സിപിഎമ്മിലെ വി.എൻ.വാസവനെ 1,06,259 വോട്ടുകൾക്ക് തോൽപ്പിച്ചു
Discussion about this post