ന്യൂഡൽഹി: ചൈനീസ് തൊഴിലാളികൾക്ക് ഇന്ത്യൻ വിസ അനുവദിച്ചതിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ക്രമക്കേട് കണ്ടെത്തിയെന്ന അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിയും മുൻ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിനും മറ്റുള്ളവർക്കുമെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് “പ്രോസിക്യൂഷൻ പരാതി” രജിസ്റ്റർ ചെയ്തു
എന്നാൽ പ്രോസിക്യൂഷൻ പരാതി പരിഗണിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഡൽഹി കോടതി തിങ്കളാഴ്ച പിന്നൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട് . ഫെഡറൽ അന്വേഷണ ഏജൻസിയുടെ പ്രോസിക്യൂഷൻ പരാതി എന്നാൽ അത് ഒരു കുറ്റപത്രത്തിന് സമാനമായ നിയമ പരിഗണനയാണുള്ളത്.
മുംബൈ ആസ്ഥാനമായുള്ള ബെൽ ടൂൾസ് എന്ന കമ്പനി ചൈനീസ് കമ്പനിയായ ഷാങ്ഡോംഗ് ഇലക്ട്രിക് പവർ കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി( എസ് ഇ പി സി സി എൽ) കൺസൾട്ടൻസി കരാറിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടാണ് ഇവിടെ കുറ്റകൃത്യം നടന്നിരിക്കുന്നത് എന്ന് സിബിഐ വെളിപ്പെടുത്തി . പഞ്ചാബിൽ സ്ഥാപിക്കേണ്ടിയിരുന്ന ഒരു പവർ പ്രോജക്ടിനായി എസ് ഇ പി സി സി എൽ ചൈനീസ് സാങ്കേതിക തൊഴിലാളികളെ നിയമിച്ചിരുന്നു, എന്നാൽ ഈ പദ്ധതി സമയബന്ധിതമായി പണി പൂർത്തിയാക്കാൻ എസ് ഇ പി സി സി എലിന് കഴിഞ്ഞില്ല.
ഇതിനെ തുടർന്ന് കമ്പനിയുടെ പ്രതിനിധികൽ ചിദംബരത്തിന്റെ അടുത്ത അനുയായി ആയ ഭാസ്കരരാമനുമായി ചർച്ച നടത്തി പണം നൽകാമെന്ന് ഉറപ്പുനൽകി. കൺസൾട്ടൻസി ഫീസായി കാണിച്ചാണ് പണം നൽകിയത്.
അതിനെ തുടർന്ന് കൂടുതൽ സമയം ഇന്ത്യയിൽ കഴിയുന്നതിനായി 263 ചൈനീസ് തൊഴിലാളികൾക്ക് വിസ അനുവദിക്കപ്പെട്ടു, 2011 ജൂലൈയിൽ ഒരു പവർ കമ്പനിയുടെ പ്രതിനിധികൾ ചൈനീസ് തൊഴിലാളികൾക്ക് വിസകൾ ഉടൻ പുനഃവിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎച്ച്എയ്ക്ക് ഇമെയിലുകൾ അയക്കുകയും വെറും ഒരു മാസം കൊണ്ട്, അതായത് 2011 ഓഗസ്റ്റിൽ അനുമതി ലഭിക്കുകയും ചെയ്തു. ഈ കാലയളവിൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നു. ഇതിനു വേണ്ടി ചെന്നൈയിലുള്ള സ്വകാര്യ വ്യക്തികളുടെ പേരിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് ഒറ്റ തവണയുള്ള പേയ്മെന്റ് ആയി 50 ലക്ഷം രൂപ കൊടുത്തു എന്നാണ് കേസ്.
എന്നാൽ ഈ പണം കൺസൾട്ടൻസി ഫീസ് ആയി അയച്ചത് ഇതുമായി ഒരു ബന്ധവും ഇല്ലാത്ത വ്യാവസായിക കത്തികൾ നിർമ്മിക്കുന്ന ഒരു കമ്പനിയിലേക്കാണ് അടച്ചു. 50 ലക്ഷം രൂപ ഒറ്റത്തവണയായാണ് അടച്ചത്. പണമടച്ച വഴി കണ്ടെത്തുവാൻ സി ബി ഐ ക്ക് സാധിച്ചിട്ടുണ്ട് . ചൈനീസ് തൊഴിലാളികൾക്ക് അടിയന്തിരമായി അനുവദിച്ച 263 ഇന്ത്യൻ വിസകൾക്ക് പകരമായിരിന്നു ഇത്.
കഴിഞ്ഞ വർഷം ചിദംബരം കുടുംബത്തിൻ്റെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തുകയും ഭാസ്കരരാമനെ അറസ്റ്റ് ചെയ്യുകയും കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഇ ഡി ഫയൽ ചെയ്തിരിക്കുന്ന പ്രോസിക്യൂഷൻ പരാതി.
കള്ളപ്പണ വെളുപ്പിക്കൽ നിയമത്തിന്റെ കീഴിൽ ആണ് വരുന്നതെങ്കിലും, ഇന്ത്യയുടെ ശത്രു രാഷ്ട്രത്തിന്റെ പൗരന്മാർക്ക് ഒരു നടപടി ക്രമങ്ങളും പാലിക്കാതെ വിസ അനുവദിച്ചത് അതീവ ഗൗരവമേറിയ സുരക്ഷാ വീഴ്ചയാണ്
Discussion about this post