ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.സുർജിത് സിംഗ് യാദവ് എന്ന വ്യക്തിയാണ് പൊതു താല്പര്യ ഹർജി നൽകിയിരിക്കുന്നത്
ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിതിനാൽ പൊതുജനങ്ങളുടെ കണ്ണിൽ ഡൽഹി എൻസിടി സർക്കാരിൻ്റെ വിശ്വാസ്യതയും പ്രതിച്ഛായയും തകർന്നിരിക്കുകയാണ് അതിനാൽ തന്നെ ഡൽഹി എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ തുടരുന്നത് ശരിയല്ല എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശശി രഞ്ജൻ കുമാർ സിംഗ് മുഖേനയാണ് സുർജിത് സിംഗ് യാദവ് ഹർജി സമർപ്പിച്ചത്.
ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുന്നത് നിയമനടപടികൾ തടസ്സപ്പെടുത്തുന്നതിനും നീതിന്യായ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയ്ക്ക് തന്നെ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.
Discussion about this post