ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രാനുമതി. 3000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധിയിൽ നിന്ന് മുൻകൂർ കടം എടുക്കാനാണ് അനുമതി.
പുതിയ സാമ്പത്തിക വർഷം തുടങ്ങി 12 ദിവസം ആയപ്പോഴേക്കുമാണ് കേരളം 3000 കോടി കടം എടുക്കുന്നത്. 5000 കോടി കടം എടുക്കാനാണ് കേരളം അനുമതി തേടിയിരുന്നത്. ഈ വർഷം 37000 കോടി രൂപയാണ് വായ്പാ പരിധി നിശ്ചിയിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് കേരളം കടം എടുത്തിരിക്കുന്നത്.
സാധാരണയായി മെയ് മാസത്തിലാണ് കേന്ദ്രം വായ്പാ പരിധി നൽകിയിരുന്നത്. എന്നാൽ ഒരു മാസം മുൻപേ വായ്പാ പരിധി നൽകിയിരിക്കുകയാണ് കേന്ദ്രം.
Discussion about this post