ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, തിരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ നിഷേധാത്മകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ദശകങ്ങളായായി ലോകത്തെ സ്വാധീനിച്ച പാശ്ചാത്യ രാജ്യങ്ങൾക്ക് അവരുടെ പഴയ ശീലങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് ചൊവ്വാഴ്ച കൊൽക്കത്തയിൽ തൻ്റെ ‘വൈ ഭാരത് മാറ്റേഴ്സ്’ എന്ന പുസ്തകത്തിൻ്റെ ബംഗ്ലാ പതിപ്പിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ജയശങ്കർ തുറന്നു പറഞ്ഞത്
കഴിഞ്ഞ 80 വർഷങ്ങളായി നമ്മെ സ്വാധീനിച്ചതിന്റെ ഓർമ്മയും വച്ച് കൊണ്ടാണ് ഇപ്പോഴും പാശ്ചാത്യ മാദ്ധ്യമങ്ങൾ നമ്മളോട് പെരുമാറാൻ ശ്രമിക്കുന്നത് . അക്കാര്യം ഇനി നടക്കാൻ പോകുന്നില്ല എന്ന് അവർക്ക് ഇതിനോടകം വ്യക്തമായിട്ടുണ്ടെങ്കിലും പഴയ ശീലങ്ങൾ മറക്കാൻ പറ്റാത്ത അവസ്ഥയിലാണ് പാശ്ചാത്യ രാജ്യങ്ങളെന്നും ജയശങ്കർ തുറന്നു പറഞ്ഞു.
ചില പ്രേത്യേകതരം ആൾക്കാർ ഇന്ത്യ ഭരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്, പക്ഷെ ഇന്ത്യയിലെ ജനങ്ങൾ അതിനു സമ്മതിക്കുന്നില്ല, ഇത് പാശ്ചാത്യ മാധ്യമങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല, പക്ഷെ അവർ എന്ത് വിചാരിച്ചിട്ടും കാര്യമില്ല, ആ കാലം കഴിഞ്ഞു പോയി. ജയശങ്കർ പറഞ്ഞു
“എന്തുകൊണ്ടാണ് ഈ പാശ്ചാത്യ പത്രങ്ങൾ ഇന്ത്യയെ ഇത്ര വെറുക്കുന്നത് ? കാരണം വളരെ ലളിതമാണ് , ഇന്ത്യ എങ്ങനെയായിരിക്കണമെന്നതിനുള്ള അവരുടെ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു ഇന്ത്യയെയാണ് അവർ ഇപ്പോൾ കാണുന്നത്.
അവർക്ക് അവർ ഇഷ്ടപ്പെട്ടുന്ന തരത്തിലുള്ള ആളുകളെയോ പ്രത്യയശാസ്ത്രമോ ജീവിതരീതിയോ ഇന്ത്യൻ ജനത ഇപ്പോൾ സ്വീകരിക്കുന്നില്ല.
തങ്ങൾ വിചാരിക്കുന്ന രീതിയിൽ ഇന്ത്യ എപ്പോഴും ചിന്തിക്കണം എന്നാണ് അവർ കരുതുന്നത് അത് നടക്കില്ല എന്ന് മനസ്സിലായിട്ടും അവരുടെ അസ്വസ്ഥത മാറുന്നില്ല,
കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകത്തെ വലിയ അളവിൽ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളാണ്. വ്യവസായ വിപ്ലവത്തിലൂടെ യും ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന കോളനി വൽക്കരണ കാലഘട്ടത്തിലൂടെയും ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാൽ അടുത്ത കുറച്ചു കാലങ്ങളായി, ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ വൻ ശക്തികൾ വീണ്ടും കളിക്കളത്തിലിറങ്ങിയതോടെ പാശ്ചാത്യ രാജ്യങ്ങളുടെ പ്രാധാന്യം പതുക്കെ പതുക്കെ കുറഞ്ഞു വരികയാണ്.
ഈ സത്യം ഉൾക്കൊള്ളാനാകാതെയാണ്, ഇന്ത്യ ആര് ഭരിക്കണം, ഇന്ത്യയിൽ എന്ത് നടക്കണം എന്ന തിട്ടൂരങ്ങളുമായി പാശ്ചാത്യ മാദ്ധ്യമങ്ങൾ വീണ്ടും വീണ്ടും രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ അവരുടെ തിട്ടൂരങ്ങൾ ഇനി ഇന്ത്യയിൽ നടക്കാൻ പോകുന്നില്ല എന്ന കൃത്യമായ മറുപടിയാണ് ഇന്ത്യയിലെ ജനങ്ങൾ നൽകുന്നതെന്ന് തുറന്നു പറഞ്ഞ് പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നമ്മുടെ വിദേശ കാര്യ വകുപ്പ് മന്ത്രി
Discussion about this post