തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ പി. സദാശിവം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന് ജെ. തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയതിനെ കുറിച്ച് റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമീഷണറോടാണ് ഡി.ജി.പി റിപ്പോര്‍ട്ട് തേടിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ട്രാന്‍സ്പോര്‍ട്ട് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം യാത്ര പുറപ്പെട്ടതു കൊണ്ടാണ് സ്റ്റേഡിയത്തിലെത്താന്‍ വൈകിയതെന്നാണ് തച്ചങ്കരിയുടെ വിശദീകരണം.
ഗവര്‍ണര്‍ സ്ഥലത്തെത്തിയ ശേഷം മറ്റ് അതിഥികള്‍ക്കൊന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശം അനുവദിച്ചിരുന്നില്ല. എന്നാല്‍, പരിപാടിയിലേക്ക് വൈകിയെത്തിയ എ.ഡി.ജി.പി ദേശീയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവലിയനിലേക്ക് കടന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post