കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ബിരിയാണി കഴിച്ച് കുടുബത്തിലെ നാല് പേർക്കാാണ് ഭക്ഷ്യവിഷബാധ ഏറ്റത്. വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നുമാണ് കുടുംബം ബിരിയാണി കഴിച്ചത്. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ , ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്നലെയാണ് സംഭവം. ബിരിയാണി കഴിച്ചതിന് പിന്നാലെ ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നാല് പേരെയും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം തൃശ്ശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. പൊന്മാനിക്കുടം സ്വദേശി ഉസൈബ (56 )ആണ് മരിച്ചത്. കൂടാതെ പെരിഞ്ഞനത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നൂറിലധികം പേർക്ക് ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സ തേടിയിരുന്നു.
Discussion about this post