തിരുവനന്തപുരം: ഹെഡ്സെറ്റിന്റെ അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഐഎംഎ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹു. ഗായിക അൽക്ക യാഗ്നിക് കേൾവി ശക്തി നഷ്ടമാകുന്നതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ഉയർന്ന ശബ്ദം മൂലം ഗായികയ്ക്ക് മാത്രമല്ല കേൾവി ശക്തി നഷ്ടമായിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന ശബ്ദംമൂലം പതിനായിരക്കണക്കിന് പേർക്കാണ് കേൾവി ശക്തി നഷ്ടമായത്. അതിൽ സെലിബ്രിറ്റീസ് മുതൽ രാഷ്ട്രീയക്കാർ വരെയുണ്ട്. ഇതിൽ ചെറുപ്പക്കാരുടെ എണ്ണം വളരെ കൂടുതൽ ആണ്. ഹെഡ്ഫോൺ ഉപയോഗിച്ച് സ്ഥിരമായി ഉയർന്ന ശബ്ദം കേൾക്കുക തുടങ്ങിയവയൊക്കെ കേൾവി എന്നെന്നേക്കുമായി നഷ്ടപ്പെടാൻ കാരണമായേക്കാം.കഴിവതും വളരെ ഉച്ചത്തിലുള്ള ശബ്ദമുള്ള സ്ഥലത്ത് പോകാതിരിക്കണമെന്നും സുൽഫി നൂഹ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
അൽക്ക ഒറ്റയ്ക്കല്ല ??
ഗായിക തീർച്ചയായും ഒറ്റയ്ക്കല്ല.
ഗായികയ്ക്ക് മാത്രമാണ് ഉയർന്ന ശബ്ദം മൂലം കീഴിൽ നഷ്ടപ്പെട്ടത് എന്നുള്ളത് തെറ്റാണ്.
10,000 കണക്കിന് ആൾക്കാർക്കാണ് ഉയർന്ന ശബ്ദം കേൾക്കുന്നതുമൂലം കേൾവി നഷ്ടപ്പെടുന്നത് .
അതിൽ സെലിബ്രിറ്റീസ് മുതൽ രാഷ്ട്രീയക്കാർ മുതൽ ഗായകന്മാർ മുതൽ നിരവധി പേരുണ്ട്.
അതിൽ ചെറുപ്പക്കാരുടെ എണ്ണം വളരെ വളരെ കൂടുതലും
പ്രൊഫഷണൽ പാട്ടുകാർക്ക്, മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഉയർന്ന ശബ്ദം കേൾക്കുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആൾക്കാർക്കിടയിൽ പെട്ടെന്നുള്ള കേൾവി കുറവ് വളരെ വളരെ കൂടുതൽ.
ഗായിക ഒരുപക്ഷേ അത് തുറന്നു പറഞ്ഞു എന്ന് മാത്രം.
അത്യുച്ചത്തിൽ ഗാനങ്ങൾ കേൾക്കുക
ഹെഡ്ഫോൺ ഉപയോഗിച്ച് സ്ഥിരമായി ഉയർന്ന ശബ്ദം കേൾക്കുക
തുടങ്ങിയവയൊക്കെ കേൾവി എന്നെന്നേക്കുമായി നഷ്ടപ്പെടാൻ കാരണമായേക്കാം.
കഴിവതും വളരെ ഉച്ചത്തിലുള്ള ശബ്ദമുള്ള സ്ഥലത്ത് പോകാതിരിക്കുക.
ഹെഡ്ഫോൺ ഉപയോഗിച്ചാൽ വോളിയം 50% താഴെ വയ്ക്കുക.
നിർബന്ധമാണ് ,
ഇല്ലെങ്കിൽ
ഗായികയുടെ
ദുര്യോഗം ആർക്കും വന്നുചേരാം
ഹെഡ്ഫോൺ ഔട്ട്!
ചെവി പൊട്ടിപ്പോകുന്ന ശബ്ദവും ഔട്ട്!
ഡോ സുൽഫി നൂഹു.
Discussion about this post