തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ ആരോപണമുന്നയിച്ച മന്ത്രി കെ ബാബുവിനെതിരെ വി. ശിവന്‍കുട്ടി ശിവന്‍കുട്ടി എം.എല്‍.എ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നു എന്ന കെ ബാബുവിന്റെ പരാമര്‍ശമാണ് നിയമമടപടിയിലേക്ക് നീങ്ങിയത്. മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് നിയമനടപടി.
ബാകോഴക്കേസില് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ രാജിപ്രഖ്യാപനം നടത്തുന്നതിനിടെയായിരുന്നു കെ ബാബു സിപിഐഎം ഗൂഢാലോചനയുടെ രക്തസാക്ഷിയാണ് താനെന്നും ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സാന്നിദ്ധ്യത്തില്‍ ബാറുടമകളുമായി നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും ആരോപിച്ചത്.
എന്നാല്‍ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ ആരോപണങ്ങളും ശിവന്‍കുട്ടിയും കോട്ിയേരി ബാലകൃഷ്ണനും നിഷേധിച്ചിരുന്നു.
Discussion about this post