കാസർകോട് : ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ . 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച കുട്ടുകൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28 കുട്ടികളെ സംഭവം നടന്ന ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെട്ട അഞ്ച് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം.
Discussion about this post