ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിൽ 230 കിലോഗ്രാം സ്വർണം ഉപയോഗിച്ചുവെന്ന തെറ്റായ വാർത്ത കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് അജേന്ദ്ര അജയ് . 1000 കിലോഗ്രാം ചെമ്പ് തകിട് സഹിതം ആകെ 23 കിലോഗ്രാം സ്വർണം മാത്രമാണ് ഉപയോഗിച്ചതെന്നും അത് തെളിയിക്കാൻ ജ്വല്ലറിയുടെ നികുതി ഇൻവോയ്സ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ജൂലൈ 15 ന്, ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യർ എന്ന് സ്വയം അവകാശപ്പെടുന്ന സ്വാമി അവിമുക്തേശ്വരാനന്ദ്, കേദാർനാഥിൽ നിന്ന് 228 കിലോ സ്വർണം കാണാതായതായി ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ പിണിയാളായ ഇദ്ദേഹത്തിനെ ശങ്കരാചാര്യരായി പിന്തുണച്ചു കൊണ്ട് പ്രിയങ്കാ ഗാന്ധി മുമ്പ് കത്തയച്ചിരിന്നു.
“കേദാർനാഥിൻ്റെ ശ്രീകോവിലിൽ ആകെ 23 കിലോ സ്വർണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതിൽ 1000 കിലോയുടെ ചെമ്പ് തകിട് സ്ഥാപിച്ചിട്ടുണ്ടെന്നും ഞങ്ങൾ ആദ്യം മുതൽ പറയുന്നതാണ്, എന്നാൽ കേദാർനാഥിൽ 230 കിലോ സ്വർണം ഉപയോഗിച്ചുവെന്ന് ചില കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തി കുപ്രചരണം നടത്തുകയാണ്”. ട്രസ്റ്റ് മേധാവി അജേന്ദ്ര അജയ് പറഞ്ഞു.
കേദാർനാഥിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വസ്തുതകളും തെളിവുകളും ഇല്ലാതെയാണ് കോൺഗ്രസുകാർ ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്. ഇത്തരം ദൗർഭാഗ്യകരവും അപലപനീയവുമായ ആരോപണങ്ങൾ കോൺഗ്രസും അതിൻ്റെ അനുയായികളും ഉന്നയിക്കുന്നത് ഒരു ബഹളം സൃഷ്ടിക്കാൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post