ന്യൂഡൽഹി: 2047 ഓട് കൂടി വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ കഠിനമായി അധ്വാനിക്കുന്നതെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി.
“ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 40 കോടി ആളുകൾക്ക് അടിമത്തത്തിൻ്റെ ചങ്ങലകൾ തകർക്കാൻ കഴിയുമെങ്കിൽ, 140 കോടിയുടെ ദൃഢനിശ്ചയം കൊണ്ട് എന്ത് നേടാനാകുമെന്ന് സങ്കൽപ്പിക്കുക. ,” പ്രധാനമന്ത്രി പറഞ്ഞു.
ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള വലിയ പരിഷ്കാരങ്ങൾക്ക് തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ദരിദ്രർക്കും ഇടത്തരക്കാർക്കും ആരുമില്ലാത്തവർക്കും വേണ്ടി ഞങ്ങൾ ഈ നാട്ടിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവന്നു. നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങൾക്കായി, അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനുള്ള പാത ഞങ്ങൾ തിരഞ്ഞെടുക്കുന്നു.
എന്നാൽ ഞങ്ങൾ ഇത് ചെയ്യുന്നത്, മാദ്ധ്യമ ശ്രദ്ധയോ, പ്രശംസയോ ആഗ്രഹിച്ചല്ല, ആരുടേയും നിർബന്ധം കൊണ്ടുമല്ല, മറിച്ച് ഈ രാജ്യത്തെ ശക്തിപ്പെടുത്താനാണ്, തുടർച്ചയായി പതിനൊന്നാം തവണ സ്വതന്ത്ര ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post