ബംഗളൂരു: ബൈക്ക് റൈസിംഗ് കാണാന പലർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് യൂത്തിന്. എന്നാൽ, ബംഗളൂരുവിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ ബൈക്ക് റൈസർമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. സമധാനം നഷ്ടപ്പെട്ടതോടെ ഗ്രാമവസികൾ ഈ ബൈക്കുകൾ എടുത്ത്
പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞു.
ബംഗളൂരുവിൽ നീലമംഗലയ്ക്ക് അടുത്തുള്ള പാലത്തിൽ നിന്നുമാണ് രണ്ട് ബൈക്കുകൾ നാട്ടുകാർ താഴേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്ത്വന്നിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ബൈക്കുകൾ താഴേയ്ക്ക് എറിയുന്ന വീഡിയോ വൈറലായത്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ രണ്ട് ബൈക്കുകൾ തമ്മിലുള്ള റൈസിംഗിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതോടെ പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ബൈക്ക് ഓടിച്ച യുവാക്കളെ തടഞ്ഞ് വക്കുകയും ബൈക്കുകൾ പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് ഈ ബൈക്കുകൾ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞു. യുവാക്കൾ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ റോഡുകളിൽ ഇത് സ്ഥിരമാണെന്നും ബൈക്ക് റൈസിംഗുകാരുടെ ശല്യം സഹിക്കാൻ വയ്യാതായെന്നും നാട്ടുകാർ പറഞ്ഞു. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തതെന്നും നാട്ടുകാർ വ്യക്തമാക്കി.
Discussion about this post