തിരുവനന്തപുരം: കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ കെ.മുരളീധരനെ ചാട്ടവാറിടനടിച്ചേനെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സനിയമസഭയില് സംസാരിക്കുമ്പോഴായിരുന്നു ഇന്നലെ നടന്ന വാക് പോരിന് തുടര്‍ച്ചയായി വിഎസിന്റെ പരാമര്‍ശം.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് വി.എസും മുരളീധരനും തമ്മില്‍ വാക് പോര് നടന്നിരുന്നു.
കരുണാകരന്റെ പ്രിയ പുത്രന് ഉമ്മന്‍ ചാണ്ടിയുടെ വക്കാലത്ത് ഏറ്റെടുത്തതായാണ് കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ കേള്‍ക്കുന്ന വര്‍ത്തമാനമെന്ന് ് വി.എസ് പറഞ്ഞു. മുരളീധരന് ഗ്രൂപ്പ് മാറി ഉമ്മന്‍ ചാണ്ടിക്കൊപ്പം കൂടിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഗാന്ധിജിയേക്കാള്‍ മഹാനാണെന്ന് മാത്രമാണ് മുരളി പറയാതിരുന്നത്.ഇത് കാണാന്‍ കരുണാകരന് ഇല്ലാതിരുന്നത് മുരളീധരന്റെ മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടേയും ഭാഗ്യമാണ്. കരുണാകരന് ഉണ്ടായിരുന്നെങ്കില്‍ മുരളിയെ ചാട്ടവാറിനടിച്ചേനെ വി.എസ് പറഞ്ഞു.
ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തെങ്കിലും വിഷമമുണ്ടായാല്‍ അത് എന്റെ വാക്കുകളുടെ കുഴപ്പമല്ല നിങ്ങളുടെ കയ്യിലിരുപ്പു കൊണ്ടാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ഡി.ഐ.സിയുമായി വള്ളി നിക്കറിട്ട് എല്‍.ഡി.എഫിന്റെ പിന്നാലെ നടന്ന കാലം മുരളീധരന് മറക്കരുതെന്നും പ്രതിപക്ഷനേതാവ് ഓര്‍മിപ്പിച്ചു. ഇതോടെ വി.എസിന്റെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. വിഷയത്തില്‍ നിന്ന് മാറിയുള്ള പ്രസ്തവനകള് അനുവദിക്കരുതെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു.
Discussion about this post