ചെന്നൈ: തമിഴ് സിനിമാ താരം രജനീകാന്തിന്റെ വീടിന് മുന്നില്‍ തെണ്ടല് സമരം.ലിങ്ക എന്ന ചിത്രമുണ്ടാക്കിയ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് സിനിമയുടെ വിതരണക്കാരാണ് തെണ്ടല് സമരം നടത്താനൊരുങ്ങുന്നത്. ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു.
സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ 35 കോടി രൂപയുടെ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടാണ് സമരം.നേരത്തെ ഇതേ ആവശ്യമുന്നയിച്ച് വിതരണക്കാര്‍ നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ അത്കൊണ്ട് ഫലമുണ്ടായില്ല. തുടര്‍ന്നാണ് തെണ്ടല് സമരവുമായി മുന്നോട്ട് പോകാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്.
നിര്‍മാതാവ് റോക്സിന് വെങ്കടേശ്വറിനോടാണ് വിതരണക്കാര്‍ 35 കോടി രൂപ ആവശ്യപ്പെട്ടത്. അതേസമയം വിതരണക്കാരുടെ ആവശ്യത്തെക്കുറിച്ച് പഠിയ്ക്കുന്നതിനായി രജനീകാന്ത് അടുത്ത സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യനെ നിയോഗിച്ചിരുന്നു.തുടര്‍ന്ന് വിതരണക്കാര്‍ക്ക് നഷ്ടമുണ്ടായതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ നഷ്ടം നികത്താന്‍ നിര്‍മാതാവ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമരരീതിയുമായി മുന്നോട്ട് പോകാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്.
Discussion about this post