കൊല്‍ക്കത്ത: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ച് ബംഗാള്‍ ഘടകം പറയുന്നത് അവിടുത്തെ ജനവികാരമാണെന്ന് വി.എസ് പറഞ്ഞു.മറ്റിടങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ഈ മാസം 18ന് തേരുന്ന കേന്ദ്ര കമ്മറ്റി വിഷയം ചര്‍ച്ച ചെയ്യും.
മമതയുടെ പെരുമാറ്റം ഹിറ്റലറുടെയും മുസോളനിയടേയും പോലെയെന്നും വിഎസ് പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യം അജണ്ടയിലെ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പിണറായി വിജയനും പറഞ്ഞതിന് പിറകെയാണ് വിഎസിന്റെ അപ്രതീക്ഷിത പ്രതീകരണം. കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതികരണം നടത്താറുള്ള വിഎസ് കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിക്കുന്നതിന് പിന്നിലെ വികാരം സജീവ ചര്‍ച്ചയാകും.
Discussion about this post