ഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്ക്കു ശേഷമെന്ന് ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി. ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്പ്പെടണമോ വേണ്ടയോ എന്ന കാര്യത്തില്‍ സിപിഎം രണ്ടുതട്ടിലാണ്. സഖ്യം വേണമെന്ന് സീതാറം യച്ചൂരിയും ബംഗാള്‍ ഘടകവും ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ വേണ്ടെന്നാണ് പ്രകാശ് കാരട്ട് അടക്കമുള്ളവരുടെ നിലപാട്. ബംഗാളില്‍ സഖ്യമുണ്ടാക്കിയാല്‍ അത് കേരളത്തിലെ നിയമസഭാ തിര!ഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന ഭയത്തിലാണ് കേരള ഘടകം.
അതേ സമയം ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നും മതേതര ജനാധിപത്യ പാര്‍ട്ടികളെ ദേശവിശുദ്ധരായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അക്രമങ്ങളെ ചെറുക്കാന്‍ തയാറാണെന്നും യച്ചൂരി പറഞ്ഞു. ജെ.എന്‍.യു സംഭവത്തില്‍ യെച്ചൂരിയുടെ നിലപാടിനെതിരെ ഡല്‍ഹി എ.കെ.ജി ഭവന് നേരെ ആം ആദ്മി സേനയും ആക്രമണവും യെച്ചൂരിയ്ക്ക് ഭീഷണിയും ഉണ്ടായിരുന്നു.
Discussion about this post