തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വിജയസാധ്യത മാത്രം കണക്കിലെടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഗ്രൂപ്പ് പരിഗണനയും വ്യക്തിതാല്പര്യവും സ്ഥാനാര്‍ത്ഥി എനിര്ണയത്തെ ബാധിക്കരുതെന്ന് ടി എന്‍ പ്രതാപന് എംഎല്‍എ പറഞ്ഞു. സിറ്റിങ് എംഎല്‍എമാരെ വിജയസാധ്യത പരിശോധിച്ച ശേഷം മാത്രമേ മത്സരിപ്പിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം ഇന്നും തുടരും.
Discussion about this post