ഗുവാഹതി: അരുണാചല്‍പ്രദേശിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് വിമത നേതാവ് കാലിഖോ പുല് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.പി. രാജ്ഖോവ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് വിമതര്‍ക്കു പുറമെ 11 ബി.ജെ.പി എം.എല്‍.എമാരും രണ്ടു സ്വതന്ത്രരുമുള്‍പ്പെടെ 32 അംഗ എം.എല്‍.എ സംഘവുമായി ബുധനാഴ്ച ഗവര്‍ണറെ കണ്ട കാലിഖോ പുല് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ ശിപാര്‍ശ അംഗീകരിച്ച് പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭരണം അവസാനിപ്പിച്ചിരുന്നു.
രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ അരുണാചലില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതിയുടെ ഉത്തരവും പിന്നാലെ വന്നു. ഈ ഉത്തരവ് ജസ്റ്റിസ് ജെ.എസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് വ്യാഴാഴ്ച പിന്‍വലിച്ചതോടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവായത്.
കോണ്‍ഗ്രസ് വിമതന് കലിഖോ പുളിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമമാണ് അരുണാചലില്‍ നടക്കുന്നത്. തനിക്ക് 31 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ടാണ് അദ്ദേഹം കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ടത്. ഇതില്‍ 19 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും 11 ബി.ജെ.പി അംഗങ്ങളുമുണ്ട്.
പുളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ നീക്കത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയാണ് ജനവരി 26ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ കാരണമായത്.
Discussion about this post