തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകുന്നതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരളാ ഫീഡ്സ് ചെയര്മാന് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനന് അയച്ചു കൊടുത്തെന്നാണ് വിവരം.
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് വിമതര്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുപോവാന്‍ തയ്യാറെടുക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം കെ.സി.ജോസഫ്, ആന്റണി രാജു എന്നീ നേതാക്കളും പുറത്തുപോകാന്‍ തയ്യാറെടുക്കുകയാണ്.
Discussion about this post