ചെങ്ങന്നൂര്‍: ശക്തമായ ത്രികോണമത്സരത്തിന് വേദിയാകുമെന്ന് കരുതിയിരുന്ന ചെങ്ങന്നൂരില്‍ ചതുഷ്കോണ്‍ മത്സരത്തിന് വേദിയൊരുങ്ങാന്‍ സാധ്യത. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചാല്‍ മത്സരരംഗത്തുണ്ടാവുമെന്ന് മുന്‍ എംഎന്‍എയും, കോണ്‍ഗ്രസ് നേതാവുമായ ശോഭന ജോര്‍ജ്ജ് ഉറപ്പിച്ച് പറഞ്ഞതോടെ യുഡിഎഫ് വെട്ടിലായി. പി.സി വിഷ്ണുനാഥിനെ ഇത്തവണയും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് ശോഭന ജോര്‍ജ്ജിന്റെ പടപുറപ്പാട്. പത്ത് വര്‍ഷം ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച തനിക്ക് ഇനിയും മാറി നില്‍ക്കാനാവില്ലെന്ന് ശോഭന ജോര്‍ജ്ജ് പറയുന്നു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചാലും മത്സരിക്കാന്‍ തന്നെയാണ് ശോഭനയുടെ തീരുമാനം.
പി.സി വിഷ്ണുനാഥിനെതിരെ മണ്ഡലത്തില്‍ അനുകൂല വികാരമൊന്നും ഇല്ലെന്ന് ശോഭന ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സോളാര്‍ തട്ടിപ്പ് കേസിലും മറ്റും ആരോപണം ഉയര്‍ന്ന വിഷ്ണുനാഥ് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് കരുതുന്ന നിരവധി കോണ്‍ഗ്രസുകാരും മണ്ഡലത്തിലുണ്ട്. ശോഭന ജോര്‍ജ്ജ് ഇടഞ്ഞ് നിന്നാല്‍ മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ശോഭന ജോര്‍ജ്ജ് ഇടത് പിന്തുണയോടെ മത്സരിക്കുമെന്നത് അടിസ്ഥാന രഹിതമാണ് പ്രചരണമാണെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന് പറയുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാന് മത്സരിക്കുമെന്നാണ് കരുതുന്നത്.
യുഡുഎഫിനകത്ത് ഗ്രൂപ്പിസം ശക്തമായതോടെ ആത്മവിശ്വാസം കൂടുതലുള്ളത് ബിജെപി ക്യാമ്പിനാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തോളം വോട്ട് നേടിയ മണ്ഡലത്തില്‍ എന്‍എസ്എസ്, ബജെഡിഎസ് സഹായം ലഭിച്ചാല്‍ ജയിച്ച് കയറാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്‍എസ്എസുമായി അടുത്ത ബന്ധമാണ് പി.എസ് ശ്രീധരന്‍പിള്ളയ്ക്കുള്ളത്. ചില ക്രൈസ്തല സഭ വോട്ടുകളും ശ്രീധരന് പിള്ളയ്ക്ക് ലഭിക്കും ഇതോടെ കേരളത്തില്‍ തന്നെ ബിജെപിയ്ക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമായി ചെങ്ങന്നൂര്‍ മാറുകയാണ്.
Discussion about this post