തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമർ . പ്രതി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണ് കൃത്യം ചെയ്തെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പോലീസ് ഇത് പൂർണമായി വിശ്യസിച്ചിട്ടില്ല.
ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട് .
കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്ത വരാനുണ്ട്. ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന.
എന്നാൽ തുടക്കം മുതൽ വീട്ടുക്കാരുടെ മൊഴികളിലുണ്ടായ വൈരുധ്യമാണ് പോലീസിന് സംശയമായി മാറിയത്. കുഞ്ഞിനെ രാവിലെ അച്ഛന്റെ അടുത്ത് കിടത്തിയാണ് താൻ എഴുന്നേറ്റ് പേയത് എന്നാണ് ആദ്യം അമ്മ മെഴി നൽകിയത്. എന്നാൽ പിന്നീട് അച്ഛൻ പറഞ്ഞത് മകൾ അമ്മാവന്റെ അടുത്താണ് കിടന്നത് എന്നാണ്.
കൊലപാതകത്തിൻറെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. രാവിലെ മുതലുള്ള ചോദ്യം ചെയ്യലിൽ ഹരികുമാർ പോലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്.
ഇന്ന് രാവിലൊയാണ് സംഭവം. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരിയെ രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലരാമപുരം സ്വദേശികളായ ശ്രീതു- ശ്രീജിത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്.
Discussion about this post