ഇഡ്ഡലി ഇഷ്ടമാണെങ്കിലും ഇതിന്റെ മാവ് ഫ്രഷ് ആയി സൂക്ഷിക്കുകയെന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ് എന്നതും ഉറപ്പ് വരുത്തണം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ ഇനി ഇഡ്ഡലി മാവ് കൂടുതല്‍ നാള് സൂക്ഷിക്കുന്നതിന് വേണ്ടിയും നല്ല മാര്‍ദ്ദവത്തോടെ സൂക്ഷിക്കുന്നതിന് വേണ്ടിയും ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം.. അത് ഏതൊക്കെയാണെന്ന് നോക്കാം.
മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വായു കടക്കുന്ന പാത്രത്തിലെങ്കില് അത് ഫ്രിഡ്ജിലെ ദുര്‍ഗന്ധത്തെ ആഗിരണം ചെയ്യുന്നു. മാത്രമല്ല ഇത് മാവിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് വഴി മാവിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നു. അതോടൊപ്പം തന്നെ മാവ് കോരാനായി ഉപയോഗിക്കുന്ന സ്പൂണ്‍ എപ്പോഴും ജലാംശം ഇല്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
എപ്പോഴും അനുയോജ്യമായ താപനിലയില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അനുയോജ്യമായ താപനില 4°C മുതല്‍ 5°C വരെയാണ്. ഇതിലും കൂടിയ ഊഷ്മാവില്‍ മാവ് സൂക്ഷിക്കുകയാണെങ്കില്‍, അത് അമിതമായി മാവ് പുളിച്ച് പോവുന്നതിന് കാരണമാകും. ഇത് ഇഡ്ഡലി കൂടുതല്‍ കട്ടിയുള്ളതാക്കുന്നു. എന്നാല്‍ മറുവശത്ത്, വളരെ താഴ്ന്ന താപനില മാവിനെ പുളിപ്പിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കുന്നു,
ഇഡ്ഡലി മാവ് സൂക്ഷിക്കുന്നതിനുമുമ്പ്, അത് വളരെ കട്ടിയുള്ളതല്ലെന്ന് ഉറപ്പാക്കുക. മാവ് വളരെ കട്ടിയുള്ളതെങ്കില്‍ പലപ്പോഴും അത് ശരിയായി പുളിക്കില്ല. ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുമ്പ് സ്ഥിരത ക്രമീകരിക്കുന്നതിന് കുറച്ച് വെള്ളം ചേര്‍ക്കുന്നത് നല്ലതാണ്. ഇഡ്ഡലിയില്‍ ആവശ്യമുള്ള മൃദുത്വം കൈവരിക്കുന്നതിന് ഈ ഘട്ടം അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രമേ മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുകയുള്ളൂ. മാവ് പുളിക്കുന്ന സമയം ഫ്രിഡ്ജില്‍ വെക്കുന്നതിന് മുന്‍പ് എപ്പോഴും മാവ് പുളിക്കണം എന്നതാണ് ശ്രദ്ധേയമായ കാര്യം.
ചൂടുള്ള കാലാവസ്ഥയില്‍, മാവ് വേഗത്തില്‍ പുളിച്ചേക്കാം. മൃദുവായ ഇഡ്ലികള്ക്ക് മാവിന്റെ പുളി നിര്‍ണായകമാണ്, കാരണം ഇത് മാവിലേക്ക് വായു കടത്തി വിടുന്നു. അമിതമായി പുളിക്കാതെ ഇരിക്കുന്നതിനും ശ്രദ്ധിക്കണം.
മാവ് പുളിച്ചതിന് ശേഷം മാത്രം ഒരു നുള്ള് ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. ഇത് മാവിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പ് ഒരു പ്രിസര്‍വേറ്റീവായി പ്രവര്‍ത്തിക്കുന്നു, മാത്രമല്ല അതിന്റെ രുചിയെയും ഘടനയെയും കാര്യമായി ബാധിക്കാതെ മാവിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതോടൊപ്പം തന്നെ മാവില്‍ പുളി അല്പം കൂടുതലായി കണ്ടാല്‍ അത് ഉടന്‍ ഉപയോഗിക്കുക.
Discussion about this post