ഡിജിറ്റല്‍ ടോള്‍ പേയ്മെന്റ് പ്രക്രിയ സുഗമമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും പേയ്മെന്റ് തര്‍ക്കങ്ങള്‍ കാരണം ടോള്‍ ഗേറ്റുകളിലെ നീണ്ട ക്യൂകള്‍ കുറയ്ക്കുന്നതിനുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുതിയ ഫാസ്ടാഗ് നിയമം കൊണ്ടുവന്നത്. ഫാസ്ടാഗ് ഉപയോഗത്തില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കള്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കുന്നതാണ് പുതിയ നിയമങ്ങളെന്നോര്ക്കുക. ബ്ലാക്ക്ലിസ്റ്റ് ചെയ്ത ടാഗുമായി കടന്നുപോകാന്‍ ശ്രമിക്കുന്ന ഫാസ്റ്റ് ടാഗ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് നടപടി. ടോള്‍ ഗേറ്റില്‍ സ്കാന്‍ ചെയ്യുമ്പോള്‍ അക്കൗണ്ടിലെ ബാലന്‍സ് കുറവായതിനാല്‍ ഫാസ്റ്റ് ടാഗ് പലപ്പോഴും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാറുണ്ട്.
പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം
ടോള്‍ പ്ലാസയില്‍ എത്തുന്നതിന് ഒരു മണിക്കൂറിന് മുമ്പ് ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതൊരു ഉപയോക്താവിന്റെയും ഇടപാട് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ നിരസിക്കും. ടോള്‍ ഗേറ്റുകളില്‍ എത്തുന്നതിന് 10 മിനിറ്റ് മുമ്പ് പോലും ബ്ലാക്ക്ലിസ്റ്റ് ചെയ്ത ടാഗുകള്‍ക്കും ഈ നിയമം ബാധകമാകും. അത്തരം ലംഘനങ്ങള്‍ക്ക്, ഒരു ഫാസ്റ്റ് ടാഗ് ഉപയോക്താവിന് ഇരട്ടി ടോള്‍ ചാര്‍ജുകള്‍ നല്‍കേണ്ടി വന്നേക്കാം. ് ഫാസ്റ്റ് ടാഗ് ബാലന്‍സ് ടോപ്പ്-അപ്പ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് 70 മിനിറ്റ് സമയം ലഭിക്കും.
സ്കാന്‍ ചെയ്ത് 10 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ടാഗ് റീചാര്‍ജ് ചെയ്തവര്‍ക്കുള്ള ആശങ്കകളും പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ പരിഹരിക്കുന്നു. പിഴയുടെ റീഫണ്ടിനായി അഭ്യര്‍ത്ഥിക്കാമെന്ന് നിയമങ്ങള്‍ പറയുന്നു. തെറ്റായി കരിമ്പട്ടികയില്‍ പെടുത്തിയതോ കുറഞ്ഞ ബാലന്‍സ് ഉള്ളതോ ആയ ഫാസ്റ്റ് ടാഗുകള്‍ക്ക്, ഇഷ്യൂ ചെയ്യുന്ന ബാങ്കുകള്‍ക്ക് 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തെറ്റായ കിഴിവുകള്‍ക്ക് ചാര്‍ജ്ബാക്ക് ആരംഭിക്കാന്‍ കഴിയും.
ഇരട്ടി ടോള്‍ നല്‍കുന്നത് എങ്ങനെ ഒഴിവാക്കാം?
ഇനിമുതല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഫാസ്റ്റ് ടാഗുകളില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അടുത്ത ടോള്‍ ഗേറ്റില്‍ എത്തുന്നതിനുമുമ്പ് ഫാസ്റ്റ് ടാഗ് നിലയും അതിന്റെ ബാലന്‍സും മുന്‍കൂട്ടി അറിയേണ്ടത് പ്രധാനമാണ്. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. ഇതുമുന്‍കൂട്ടി ശ്രദ്ധിച്ച് ഒഴിവാക്കുക. മുമ്പ്, ടോള്‍ ബൂത്തില്‍ ഫാസ്റ്റാഗ് റീചാര്‍ജ് ചെയ്ത് കടന്നുപോകാമായിരുന്നു. എന്നാല്‍ ഇനിമുതല്‍, ഫാസ്റ്റാഗ് ഉടമകള്‍ അവരുടെ ഫാസ്ടാഗിന്റെ സ്റ്റാറ്റസ് മുന്‍കൂട്ടി പരിശോധിക്കണം.
ഇതിനായിഫാസ്ടാഗ് കസ്റ്റമര്‍ പോര്‍ട്ടല്‍ ഉപയോഗിക്കാം. നിങ്ങളുടെ ടാഗ് സജീവമാണോ, പ്രവര്‍ത്തനരഹിതമാണോ, തടസ്സപ്പെടുത്തിയിരിക്കുകയാണോ എന്നറിയാന്‍, ഔദ്യോഗിക പോര്‍ട്ടലില്‍ (https://www(dot)npci(dot)org(dot)in/what-we-do/netc-fastag/check-your-netc-fastag-status) ലോഗിന്‍ ചെയ്യുക. ബാലന്‍സ് കുറവാണെങ്കില്‍ അല്ലെങ്കില്‍ നെഗറ്റീവ് ആണെങ്കില്‍ എസ്എംഎസ് അയയ്ക്കും.
കരിമ്പട്ടിക എങ്ങനെ അറിയാം?
ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ നിങ്ങള്‍ ‘ഇ-ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കുക’ അല്ലെങ്കില്‍ സമാനമായ ഓപ്ഷന് തിരഞ്ഞെടുക്കണം. തുടര്‍ന്ന് നിങ്ങളുടെ വാഹന രജിസ്ട്രേഷന് നമ്പര്‍ നല്‍കുക. ഇതുവഴി നിങ്ങളുടെ വാഹനം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.
ഫാസ്ടാഗ് അക്കൗണ്ടില്‍ കുറഞ്ഞ തുകയെങ്കിലും റീചാര്‍ജ് ചെയ്യുക. പണം ചേര്‍ത്തുകഴിഞ്ഞാല്‍ ഫാസ്ടാഗിന്റെ സ്റ്റാറ്റസ് എന്താണെന്ന് ഒന്ന് പരിശോധിക്കുക. പെയ്മെന്റ് ശരിയായിട്ടുണ്ടോ എന്നും ഉറപ്പുവരുത്തുക.
Discussion about this post