ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിൽ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലാണ് വൻ ഹിമപാതമുണ്ടായത്. 41 തൊഴിലാളികൾ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയിട്ടുണ്ട്.
57 തൊഴിലാളികളാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇവരിൽ 16 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഗ്രാമത്തിനടുത്തുള്ള ഒരു ആർമി ക്യാമ്പിലേക്ക് മാറ്റി. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യ-ടിബറ്റ് അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിന് അത്യാവശ്യമായ മഞ്ഞു നീക്കം ചെയ്യൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് രാവിലെ ഹിമപാതത്തിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ ഒന്നിലധികം ടീമുകൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെയും (ഐടിബിപി) മറ്റ് വകുപ്പുകളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. ദുരന്ത നിവാരണ സംഘവും മുഴുവൻ ഭരണകൂടവും പൂർണ്ണമായും ജാഗ്രത പാലിക്കുകയാണ്. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Discussion about this post