രാജ്യത്തെ 35 നും 54 നും ഇടയിൽ പ്രായമുള്ളവരിൽ 60 ശതമാനവും ഭാവിയിലെ സാമ്പത്തികനിലയെ കുറിച്ചോർത്ത് ആശങ്കപ്പെടുന്നവരാണെന്ന് പഠനം. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ 12 പ്രധാന നഗരങ്ങളിലായി ഈ തലമുറയിലെ 4,000-ത്തിലധികം ആളുകളിൽ യൂഗോവുമായി സഹകരിച്ച് എഡൽവീസ് ലൈഫ് ഇൻഷുറൻസ് നടത്തിയ സർവ്വേയിലാണ് സാൻൻഡ്വിച്ച് ജനറേഷൻ എന്നറിയപ്പെടുന്ന വ്യക്തികൾ അനുഭവിക്കുന്ന മാനസിക-സാമ്പത്തിക ക്ലേശങ്ങൾ വെളിപ്പെട്ടത്.
35-54 വയസിന് ഇടയിലുള്ളവരെ പൊതുവായി വിളിക്കുന്ന പേരാണ് സാൻഡ്വിച്ച് ജനറേഷൻ. സാധാരണമനുഷ്യനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വിലയേറിയതും പ്രധാനപ്പെട്ടതുമായ കാലഘട്ടമാണിത്.സ്വന്തം ജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകുകയ മാത്രമല്ല ഇവരുടെ ചുമതല,മാതാപിതാക്കളെയും സ്വന്തം കുട്ടികളെയും ഇവർ പരിപാലിക്കുകയും ഇവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള കാര്യങ്ങൾ ചെയ്യുകയും വേണം. മാതാപിതാക്കളെയും കുട്ടികളെയും പരിപാലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ തലമുറയിലുളളവരുടെ സാമ്പത്തിക ശേഷി ബന്ധപ്പെട്ടിട്ടുളളത്. ഉദാഹരണത്തിന് ഈ തലമുറയിലുളളവർക്ക് സ്വന്തം അമ്മയേയോ അച്ഛനേയോ ചികിത്സയ്ക്കായി ആശുപത്രികളിൽ കൊണ്ടുപോകാനും വീട്ടിലേക്കാവശ്യമായ കാര്യങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസം നടത്താനും ധാരാളം പണവും സമയവും ചെലവഴിക്കേണ്ടതായി വരുന്നു. ഇവയെല്ലാം ഈ തലമുറയിലുളളവരുടെ സാമ്പത്തികശേഷിയെ അടിസ്ഥാനമായിരിക്കും.
എത്ര തന്നെ ലാഭിച്ചാലും നിക്ഷേപിച്ചാലും ഭാവിയിലേക്ക് അത് ഒരിക്കലും പര്യാപ്തമല്ലെന്ന് 60 ശതമാനം പേർ അഭിപ്രായപ്പെട്ടു. സാൻഡ്വിച്ച് തലമുറയിൽ പങ്കെടുത്തവരിൽ 50 ശതമാനത്തിലധികം പേരും പണം തീർന്നുപോകുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു. ഭാവിയിലെ ആവശ്യങ്ങൾക്കായി പണം ചെലവാക്കാനായി മാറ്റി വയ്ക്കുമ്പോൾ നിലവിലെ ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കാൻ കഴിയാതെ പോകുമോയെന്ന്. ഇത്തരത്തിലുളള ആകുലതകൾ ഉളളതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും ക്രെഡി?റ്റ് കാർഡുകളെയും വലിയ തുക ലഭ്യമാക്കുന്ന വായ്പകളുടെയും സഹായം തേടുന്നതും പതിവാണ്. ക്രെഡിറ്റ് കാർഡുകളെയും വായ്പകളെയും അമിതമായി ആശ്രയിക്കുന്നത്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ചെലവേറിയ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ ഈ തലമുറയ്ക്ക് സാമ്പത്തികമായി മുന്നോട്ട് പോകാനുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.കുട്ടികളുടെ ഭാവിയിലെ വിദ്യാഭ്യാസച്ചെലവ്, ഭാവിയിലെ ആരോഗ്യ സംരക്ഷണ ചെലവുകൾ, ജോലി-ജീവിത സന്തുലിതാവസ്ഥയുടെ അഭാവം, മാതാപിതാക്കളുടെ ആരോഗ്യം കുറയുന്നത് എന്നിവയാണ് അവരുടെ പ്രധാന ആശങ്കകൾ. അതേസമയം, അവർ കുടുംബ അവധിക്കാലം ആഘോഷിക്കുകയും നല്ല ജീവിത നിലവാരം നിലനിർത്തുകയും ചെയ്യുന്നു,
ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി, ബാങ്ക് എഫ്ഡികൾ എന്നിവയാണ് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാമ്പത്തിക ഉപകരണങ്ങൾ. ചുരുക്കത്തിൽ, സാൻഡ്വിച്ച് തലമുറ ഹ്രസ്വകാല ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഇടയിലുള്ള ഒരു നിരന്തരമായ പോരാട്ടത്തിൽ കുടുങ്ങിക്കിടക്കുന്നു. ഭാവിസുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോൾ തന്നെ, ഈ തലമുറ തങ്ങളുടെ കുട്ടികൾക്ക് മികച്ച ജീവിതം നൽകുന്നതിലും യാത്രയിലൂടെയും മെച്ചപ്പെട്ട ജീവിത നിലവാരത്തിലൂടെയും ജീവിതം ആസ്വദിക്കാനുള്ള അവരുടെ ആഗ്രഹമോ ഇച്ഛാശക്തിയോ മാതാപിതാക്കൾ ഉപേക്ഷിക്കേണ്ടതില്ലെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധാലുക്കളാണ്.
സർവേയിൽ, ശരാശരി പ്രതിമാസ കുടുംബ വരുമാനം 1,00,000 രൂപയ്ക്കും 2,50,000 രൂപയ്ക്കും ഇടയിലാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, ഇരട്ട ഉത്തരവാദിത്തങ്ങൾ, സാൻഡ്വിച്ച് തലമുറയെ പൂർണമനസോടെ പണം ചിലവിടുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു. 43 ശതമാനം പേർ പറയുന്നത്, പണം പാഴാക്കുന്നതുപോലെ തോന്നുന്നതിനാൽ വാങ്ങുന്ന ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല എന്നാണ്. പ്രത്യേകിച്ച് ഭാവി സുരക്ഷയ്ക്കായി, ആവശ്യത്തിന് ഇല്ലെന്ന തോന്നലിൽ നിന്നാണ് കുറ്റബോധം ഉണ്ടാകുന്നത്.
Discussion about this post